09:36pm 03 November 2026
NEWS
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി; അതിജീവിതയുടെ വീട്ടിലെത്തി കഴുത്തറുക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
03/11/2026  03:30 PM IST
nila
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി; അതിജീവിതയുടെ വീട്ടിലെത്തി കഴുത്തറുക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

 

കൊച്ചി: പോക്‌സോ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ യുവാവ് കേസിലെ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ചു. പെരുമ്പാവൂരിൽ അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ യുവാവ് ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി പ്രതിയെ തടയാൻ ശ്രമിച്ചു. ഇതിനിടയിൽ നാട്ടുകാരിൽ ഒരാൾക്കും കൈയ്ക്ക് പരിക്കേറ്റു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അദിനാനെ പൊലീസ് സാഹസികമായി പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രണ്ടുമാസം മുമ്പാണ് അദിനാനെതിരായ പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ മാസം 18നാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയതിന് പിന്നാലെ അതിജീവിതയെ വീണ്ടും ആക്രമിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img